🌐 Visit Plassilirunnappol.home.blog
🌐 Plassilirunnappol.home.blog besuchen
✍️Write rieview ✍️Rezension schreiben 🏷️Get Badge! 🏷️Abzeichen holen! ⚙️Edit entry ⚙️Eintrag bearbeiten 📰News 📰Neuigkeiten
Tags:
വൈക്കം മുഹമ്മദ് ബഷീറിന്റെ അതേ പേരിലുള്ള കഥ/തിരക്കഥ അവലംബമാക്കി ആഷിക് അബു സംവിധാനം ചെയ്ത “നീലവെളിച്ചം” എന്ന സിനിമ കണ്ടു. സിനിമ പൊതുവേ എനിക്കിഷ്ടപ്പെട്ടു. സിനിമ തീയേറ്റർ റിലീസ് ആയ ഇടയ്ക്ക് “ഭാർഗ്ഗവീനിലയം” ഒന്നുകൂടി കാണുകയുണ്ടായി. യൂട്യൂബിൽ ഇപ്പോഴുള്ള അതിന്റെ പ്രിന്റ് മികച്ചതാണ്. അതുകൊണ്ട് മുമ്പു കണ്ടതിനേക്കാൾ ആസ്വാദ്യമായിരുന്നു അത്. “ഭാർഗ്ഗവീനിലയ”ത്തേപ്പറ്റി ഇനി എഴുതാനും പറയാനുമൊന്നും ബാക്കിയില്ല, അതുകൊണ്ട് അതിനു മുതിരുന്നില്ല. “നീലവെളിച്ചം” വീട്ടിലിരുന്ന് ആമസോൺ പ്രൈമിലാണ് കണ്ടത്. സിനിമയുടെ തുടക്കം തന്നെ ഭാർഗ്ഗവീനിലയം എന്ന ബംഗ്ലാവിന്റെ … Continue reading നീലവെളിച്ചം – സിനിമാനിരൂപണം
23.5.2023 03:11നീലവെളിച്ചം – സിനിമാനിരൂപണം90s മേക്കിങ്ങും ന്യൂ ജെൻ മേക്കിങ്ങും തമ്മിലുള്ള വ്യത്യാസം. സീൻ: ഒരു ആക്ഷൻ ഹീറോ കാറിൽ കയറി ഒരു വലിയ വീട്ടിലേയ്ക്ക് വരുന്നു, പോർച്ചിൽ വണ്ടി നിർത്തുന്നു, കാറിൽനിന്നിറങ്ങി വീട്ടിൽ കയറി “കറിയാച്ചൻ എവിടെ” എന്നു ചോദിക്കുന്നു. ഓൾഡ് ജെൻ: വാദ്യഘോഷബഹളം. ക്യാമറ പൊസിഷൻ ഉമ്മറ വാതിൽ, ഗേറ്റിനെ നോക്കി. കാർ ഗേറ്റു കടന്ന് പോർച്ചിലെത്തുന്നതുവരെ ക്യാമറ പാൻ ചെയ്യുന്നു. കാർ നിർത്തുന്നു ഡോർ തുറക്കുന്നു. കട്ട്. ക്യാമറ പൊസിഷൻ വീടിന്റെ ഉള്ളിൽ, ഉമ്മറവാതിലിൽ നിന്ന് പതിനഞ്ചടി … Continue reading സിനിമാപിടുത്തം
11.4.2023 23:12സിനിമാപിടുത്തംട്രോളന്മാർ ഒന്നടങ്കം ട്രോളിത്തോൽപ്പിച്ച സിനിമയായതുകൊണ്ട് “ഒടിയൻ” ഇതുവരെ കാണാതെ വിട്ടിരിക്കുകയായിരുന്നു. കണ്ടപ്പോൾ “ലൂസിഫറി”ന് ഒട്ടും പിന്നിലല്ലാത്ത ഒരു നല്ല കച്ചവടസിനിമയാണെന്നാണ് തോന്നിയത്. ട്രോളൻമാർ തോല്പിച്ചു എന്നു പറയുന്നതിനോടൊപ്പം സംവിധായകൻ ശ്രീകുമാർ മേനോന്റെ വിടുവായത്തരങ്ങളും സിനിമയുടെ പരാജയത്തിനു കാരണമായി എന്നു പറയേണ്ടിവരും. പുള്ളി ഏതോ വലിയ വിപണന ശാസ്ത്രജ്ഞനാണെന്ന് പുള്ളിതന്നെ ധരിച്ചുവശായെന്നു തോന്നുന്നു. സാധാരണ മനുഷ്യർ ഒരല്പം സത്യസന്ധതയും പക്വതയും പ്രതീക്ഷിക്കുന്ന ഇടങ്ങളുണ്ട്. എല്ലായിടത്തും ചെന്ന് വിപണനഭാഷയിൽ സംസാരിക്കാൻ തുടങ്ങിയാൽ ആളുകൾ സംശയിക്കാതിരിക്കില്ല. ദാ ഇപ്പോൾ “മഹാഭാരത”ത്തിന്റെ നിർമ്മാണത്തിൽനിന്ന് … Continue reading ഒടിയൻ
24.8.2019 18:03ഒടിയൻഎന്റെ സ്വാമിയേ! അയ്യപ്പനെ അല്ല, കേട്ടോ. പണ്ടൊക്കെ കഷ്ടം തോന്നിയാൽ അയ്യപ്പനെ അങ്ങനെ നീട്ടിവിളിക്കാമായിരുന്നു. ഇക്കാലത്ത് അങ്ങനൊക്കെ ചെയ്താൽ പിടലിയ്ക്ക് എപ്പൊ ലേബലടിച്ചു കിട്ടിയെന്ന് ചോദിച്ചാൽ മതി. ഈ പറയുന്ന സ്വാമി, രാജു നാരായണസ്വാമി ഐഎഎസ്. അപ്പൊ എന്റെ സ്വാമിയേ, നിങ്ങളെന്താ ഇങ്ങനെ! സത്യത്തിൽ നിങ്ങളോട് ഇഷ്ടമേ ഉള്ളൂ, കേട്ടോ. അതുകൊണ്ടാണ് ഇങ്ങനെ ആശ്ചര്യപ്പെട്ടതുപോലും. പഠിപ്പിൽ എന്നും ഒന്നാമൻ. എന്നും പഠിച്ചുകൊണ്ടിരിക്കുന്നവൻ. സൽസ്വഭാവി. ലളിതജീവിതം നയിക്കുന്നവൻ. അഴിമതിവിരുദ്ധൻ. എന്നിട്ടും ശത്രുക്കൾ ധാരാളം. താങ്കളെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ … Continue reading എന്റെ സ്വാമിയേ!
29.6.2019 02:29എന്റെ സ്വാമിയേ!എന്റെ വീട്ടുകാരി ഗർഭിണിയായിരിക്കുമ്പോൾ ഏതാണ്ട് മൂന്നുമാസത്തോളം ആശുപത്രിയിൽത്തന്നെയായിരുന്നു. അക്കാലത്ത് മറ്റേർണിറ്റി വാർഡിലുണ്ടായിരുന്ന പലരേയും ‘പരിചയപ്പെടാൻ’ സാധിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ പതിനേഴു വയസ്സുണ്ടായിരുന്ന ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഏതാണ്ട് എട്ടുമാസത്തോളം ഗർഭിണി. ഏതുനേരവും ഛർദ്ദിയായതുകൊണ്ട് അഡ്മിറ്റ് ആയതാണ്. ആ കുട്ടി ബോയ്ഫ്രെണ്ടിൽ നിന്ന് ഗർഭം ധരിച്ചതാണ്. വൈകിയാണ് ഗർഭിണിയായ വിവരം അറിഞ്ഞത്, അതുകൊണ്ട് അലസിപ്പിക്കാനായില്ല. ഇതറിഞ്ഞയുടൻ ബോയ്ഫ്രെണ്ട് കളം വിട്ടു. ആ ചെക്കനെതിരെ പീഡനക്കേസൊന്നും ഉണ്ടായില്ല. ഒരൊറ്റ പത്രത്തിലും വെണ്ടയ്ക്കാ വാർത്തകളുണ്ടായില്ല. എന്നുതന്നെയല്ല, നിയമപ്രകാരം ‘പങ്കാളികൾ’ എന്നു നിർവ്വചിക്കപ്പെടാവുന്ന യാതൊരു … Continue reading മുംബൈ ടാക്കീസ്
23.6.2019 13:52മുംബൈ ടാക്കീസ്